കല്ലിക്കണ്ടി: പ്രിൻസിപ്പലിന് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തെ തുടർന്ന് കല്ലിക്കണ്ടി എൻ.എ.എം കോളേജിന് ഇന്നും അവധി പ്രഖ്യാപിച്ചു. ക്യാമ്പസിലെ സാഹചര്യം വിലയിരുത്തുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമായി രാവിലെ 10 മണിക്ക് അടിയന്തിര പി.ടി.എ യോഗം ചേരും.
കഴിഞ്ഞ ദിവസം കോളേജിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോളേജ് അധികൃതർ മുൻകരുതലെന്ന നിലയിൽ അവധി നീട്ടിയത്. പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
