Zygo-Ad

കനത്തമഴ: പുല്ലൂക്കരയിൽ വീടിന്റെ അടുക്കളഭാഗം തകർന്നു

 


പുല്ലൂക്കര: തുടർച്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് ഓച്ചിറക്കൽ പീടികയ്ക്ക് സമീപം വാതുക്കൽ കാട്ടിൽ ബാബുവിന്റെ വീടിന്റെ പിൻഭാഗത്തുള്ള അടുക്കളഭാഗം  ഇടിഞ്ഞുവീണു. സംഭവത്തിൽ അടുക്കളഭാഗത്തിന് സാരമായ നാശനഷ്ടമുണ്ടായി.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. തുടർന്ന് എം.എൽ.എ പി.കെ. പ്രവീൺ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ നേരിൽ വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകൾ വഴി അടിയന്തര സഹായം ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്ന ആവശ്യവും പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ശക്തമായിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ