Zygo-Ad

എലാങ്കോട് സെൻട്രൽ എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.


പാനൂർ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം എലാങ്കോട് സെൻട്രൽ എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു. പാനൂർ നഗരസഭ കൗൺസിലർ അൻസത്ത് മീത്തൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

പതാക ഉയർത്തൽ ചടങ്ങിന് ശേഷം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത 'സ്വാതന്ത്ര്യസ്മൃതി ഘോഷയാത്ര' നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാര വിതരണവും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. ആഘോഷത്തോടനുബന്ധിച്ച് ഗ്ലോബൽ സ്പോർട്സ് ക്ലബ്ബ് എലാങ്കോടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പായസവിതരണവും സംഘടിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ