ചൊക്ലി ആസാദ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സ്മൃതിയും വിമുക്തഭടന്മാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശൗര്യചക്ര മേജർ മനേഷ് പി വി നിർവ്വഹിച്ചു. ചടങ്ങിൽ കെ പി ദയാനന്ദൻ അധ്യക്ഷത വഹിച്ചു.
വിമുക്തഭടന്മാർക്കുള്ള ഉപഹാര സമർപ്പണം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് നിർവ്വഹിച്ചു. അഡ്വക്കേറ്റ് പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി കെ പത്മനാഭൻ, ടി പി ദാവീദ് എന്നിവർ സംസാരിച്ചു. കെ പ്രദീപ്കുമാർ സ്വാഗതവും സത്യനാഥ് കുനിയിൽ നന്ദിയും പറഞ്ഞു.
