Zygo-Ad

ഡോ. കെ.കെ. മഷൂദിന് സ്വീകരണം നൽകി കൈവേലിക്കൽ ഇഹ്‌സാസുൽ ഇസ്‌ലാം മദ്രസ


പാനൂർ: കൈവേലിക്കൽ ഇഹ്‌സാസുൽ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മീലാദ് ഫെസ്റ്റ് 2026' പരിപാടിയുടെ ഭാഗമായി എസ് സി ആർ ടി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. കെ.കെ. മഷൂദിന് സ്വീകരണം നൽകി.

മഹല്ല് ഖത്തീബ് ബഷീർ ബാഖവി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് ഒ. അബ്ദുറഹ്മാൻ ഹാജി ഡോ. മഷൂദിന് ഉപഹാരം നൽകി ആദരിച്ചു. സാംസ്കാരിക-മത രംഗത്തെ പ്രമുഖരും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ