ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനും കുട്ടിയെ കണ്ടെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കാനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദ്ദേശം നൽകി.
സംഭവത്തിൽ നേരിട്ട് ഇടപെട്ട കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ചൊക്ലി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ചൊക്ലി എസ്.എച്ച്.ഒ, എ.എസ്.പി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അദ്ദേഹം ചോദിച്ചറിഞ്ഞു. തുടർന്ന് ശിവസൂര്യയുടെ വസതി സന്ദർശിച്ച ചെയർപേഴ്സൺ കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ആശ്വാസം പങ്കുവെക്കുകയും ചെയ്തു.
പോലീസിന്റെ നേതൃത്വത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ച് നിലവിൽ വിപുലമായ തിരച്ചിൽ നടന്നു വരികയാണ്.
