പാനൂർ :ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ്റെ സംസ്ഥാന സെക്രട്ടറിയായി പാനൂർ ചമ്പാട് സ്വദേശിയായ ഇ മനീഷിനെ തിരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന കാബിനറ്റിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തബോധവും വളർത്തുക, സാമൂഹിക ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലും ശ്രദ്ധേയമായ നേട്ടമായാണ് മനീഷിൻ്റെ ഈ പുതിയ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
മുൻ ജസ്റ്റിസ് കമാൽ പാഷ, മേജർ രവി എന്നിവർ മുഖ്യ രക്ഷാധികാരികളായ സംഘടനയ്ക്ക് അഡ്വ. ഡോ. രാജീവ് രാജധാനി ദേശീയ പ്രസിഡൻ്റായും പി ആർ വിശ്വനാഥൻ നായർ ചെയർമാനായും നേതൃത്വം നൽകുന്നു. നിലവിൽ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇ മനീഷ്, പൊതുരംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും സജീവ സാന്നിധ്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.
