Zygo-Ad

പള്ളിക്കുനി - കകൃ പ്രത്ത് റോഡ് തകർന്നു: നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി കൗൺസിലർമാർ

 


പാനൂർ: പാനൂർ നഗരസഭയിലെ 26, 27, 28 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പള്ളിക്കുനി - കകൃ പ്രത്ത് റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 26, 27 വാർഡ് കൗൺസിലർമാരായ തൃപ്തി വിജയകുമാറും ശരണ്യയും നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. റോഡ് നവീകരണത്തിനായി നഗരസഭയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കുകയും അളവെടുപ്പ് പൂർത്തിയാക്കുകയും ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാത്തതിലുള്ള അലംഭാവം അവസാനിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

​ജനങ്ങളുടെ നിരന്തര പരിശ്രമഫലമായി നാട്ടിലെത്തിയ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സർവ്വീസുകൾ റോഡിന്റെ ശോചനീയാവസ്ഥ കാരണം നിർത്തിവെയ്ക്കേണ്ട അവസ്ഥയിലാണ്. പടന്നക്കര പ്രദേശത്ത് ആർക്കെങ്കിലും അസുഖം വന്നാൽ ഒരു ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന തരത്തിലാണ് റോഡ് തകർന്നു കിടക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ സത്വര നടപടി ഉണ്ടാകണമെന്നും ഇരു കൗൺസിലർമാരും വെവ്വേറെ നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.


വളരെ പുതിയ വളരെ പഴയ