Zygo-Ad

ചെണ്ടയാട് കള്ളുഷാപ്പിന് സമീപം യുവാവിനെ കൊടുവാൾ കൊണ്ട് വെട്ടി ; തലയ്ക്ക് ഗുരുതര പരിക്കേറ്റ അഭിജിത്ത് ആശുപത്രിയിൽ, അശോകനെതിരെ വധശ്രമക്കേസ്

 


ചെണ്ടയാട്: ചെണ്ടയാട് വരിപ്ര കുന്നുംമ്മൽ കള്ളുഷാപ്പിന് സമീപം വെച്ച് യുവാവിന് നേരെ ക്രൂരമായ ആക്രമണം. വരിപ്ര പുളിയുള്ള പറമ്പത്ത് അഭിജിത്ത് (28) ആണ് കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഗുരുതരാവസ്ഥയിലായത്. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയും വരിപ്ര സ്വദേശിയുമായ അശോകനെതിരെ പാനൂർ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയും പരിക്കേറ്റ യുവാവും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക സൂചന. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

വളരെ പുതിയ വളരെ പഴയ