Zygo-Ad

പാനൂർ മൊകേരിയിൽ ഷിഗെല്ല രോഗബാധ: നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു


പാനൂർ: കണ്ണൂർ ജില്ലയിലെ പാനൂർ മൊകേരിയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാലും എട്ടും വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം . സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൊകേരി പഞ്ചായത്തിലെ 10,11 വാർഡുകളിലെ കുട്ടികൾക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പ് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം 135ലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷിഗെല്ല ബാധിച്ച്‌ കോഴിക്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴു വയസുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ആര്‍ജവ് ആണ് മരിച്ചത്. ഷിഗെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വിദ്യാലയങ്ങളിലെയും മറ്റും കിണറുകള്‍ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ഹോട്ടലുകളിലെ പരിശോധന കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്. 

ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ