പാനൂർ : സമഗ്ര ശിക്ഷ കേരളം പാനൂർ ബി. ആർ. സി, ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പാനൂർ മേഖല എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണം നടത്തി.
പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്തിൻ്റെ അധ്യക്ഷതയിൽ കൂത്ത്പറമ്പ് എം.എൽ.എ പി.കെ. പ്രവീൺ പരിപാടിയുടെ ഉദ്ഘാടനവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ഡോ: പി. ദിലീപ് , പരിസ്ഥിതി പ്രവർത്തകൻ കക്കോത്ത് പ്രഭാകരൻ, ഫോട്ടോഗ്രാഫർ ബാബുരാജ് കുന്നോത്ത്പറമ്പ് എന്നിവർക്കുള്ള ആദരവും നിർവ്വഹിച്ചു.
പോകാം പ്രകൃതിയിലേക്ക് എന്ന ബാബുരാജ് കുന്നോത്ത്പറമ്പിൻ്റെ പരിസ്ഥിതി ഫോട്ടോ പ്രദർശനം പരിസ്ഥിതി പ്രവർത്തകൻ കക്കോത്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ഡോ: പി. ദിലീപ് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നയിച്ചു. പാനൂർ ബി.പി. സി കെ. സിമ്മി, നജീബ്, സുധീർ. പി. പി , രൂപേഷ്, രാഗേഷ് പാലക്കൂൽ, പ്രമോദ് ജെ.. ഗോവിന്ദ് എന്നിവർ സംസാരിച്ചു .
