Zygo-Ad

പയ്യന്നൂർ പിലാത്തറയിൽ കാർ തടഞ്ഞു നിറുത്തി കവർച്ച: മഹാരാഷ്ട്ര സ്വദേശിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ അന്വേഷണം പാനൂർ മേഖലയിലേക്കും


പാനൂർ : പയ്യന്നൂർ പിലാത്തറയിൽ കാർ തടഞ്ഞു നിറുത്തി മഹാരാഷ്ട്ര സ്വദേശിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്ത സംഘങ്ങൾക്കായുള്ള അന്വേഷണം പാനൂർ മേഖലയിലേക്കും. 

സ്വർണ്ണം തട്ടി പറിക്കാനായി ഉപയോഗിച്ച വാഹനം ചമ്പാട് സ്വദേശിയിൽ നിന്നും ചൊക്ലി നിടുമ്പ്രത്തെ അഭിനന്ദ് എന്നയാൾ വാടകയ്ക്ക് എടുത്തതാണെന്ന് മനസിലായതോടെ അന്വേഷണ സംഘം പാനൂർ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. അഭിനന്ദ് ഒളിവിൽ പോയതായാണ് വിവരം. പള്ളൂർ , ചൊക്ലി ഭാഗത്തുള്ളവർ അടക്കം സംഭവത്തിൽ ഉൾപ്പെട്ടതായാണ് വിവരം. 

മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗം സഞ്ചരിച്ച വാഹനം തട്ടിയെടുത്താണ് കഴിഞ്ഞ ദിവസം സ്വർണ്ണവും പണവും ഒരു സംഘം കവർന്നത്. കവർച്ചയ്ക്കു പിന്നിൽ സ്വർണ്ണം പൊട്ടിക്കൽ സംഘമാണെന്ന് പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പ്രതികൾ ഉടൻ വലയിലാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

വളരെ പുതിയ വളരെ പഴയ