പാനൂർ മേഖലയിൽ പനി ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിന് സമീപത്തെ കുന്നുമ്മൽ ആദർശിന്റെ ഭാര്യ റിയ ലിനീഷ് (21) ആണ് പനി ബാധിച്ച് മരണപ്പെട്ടത്. ആലപ്പുഴ ചതുർത്യാകരി വേണാട്ടുകാടു മുപ്പതിൻചിറയിലെ ലിനീഷ് മാത്യുവിന്റെ മകളാണ് റിയ.
കഴിഞ്ഞ ദിവസം പാനൂരിനടുത്ത കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് (29) പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടുമൊരു മരണം കൂടി സംഭവിച്ചിരിക്കുന്നത്. ഇതോടെ പാനൂർ മേഖലയിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. തുടർച്ചയായുണ്ടാകുന്ന മരണങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തുന്നുണ്ട്.
