Zygo-Ad

"പറവകളിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാണോ "എന്ന പഠനവുമായി രാമവിലാസം സ്‌കൂളിലെ ഇക്കോ ക്ലബ് അംഗങ്ങൾ.


ചൊക്ലി: ലോക പരിസ്ഥിതി ദിനം രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂൾ സമുചിതമായി ആചരിച്ചു.

ജെ ആർ സി യൂണിറ്റിൻ്റെയും ഇക്കോ ക്ലബിൻ്റെയും സീഡ് ക്ലബ്ബിന്റെയും സഹകരണത്തോടെ വൃക്ഷത്തൈ നടീലും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ സെമിനാറും നടത്തി.

പ്രശസ്ത പക്ഷിനിരീക്ഷകൻ ശശിധരൻ മനേക്കര അവർകളുടെ നേതൃത്വത്തിൽ "പരിസ്ഥിതി സംരക്ഷണത്തിൽ പക്ഷികളുടെ സ്ഥാനം" എന്ന വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ നടത്തി.

ചൊക്ലി പഞ്ചായത്ത് ആരോഗ്യ _ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപെഴ്സൺ കെ ടി കെ പ്രദീപൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് എൻ സ്മിത അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മദർ പി ടി എ പ്രസിഡന്റ്‌ ഹാജിറ , സ്റ്റാഫ്‌ സെക്രട്ടറി ടി. പി ഗിരീഷ് കുമാർ, സി അസിത എന്നിവർ ആശംസയർപ്പിച്ചു. എ കെ നിധീഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ ടി ശ്രീഹരി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ