പാനൂർ: മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ പുഴയോരത്ത് കരിമീൻ മത്സ്യ വിളവെടുപ്പ് നടത്തി. പെരിങ്ങത്തൂർ സ്വദേശി പി. പി. സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കരിമീൻ കൂട് കൃഷിയിലെ വിളവെടുപ്പാണ് വിജയകരമായി പൂർത്തിയായത്.
പദ്ധതിയുടെ നഗരസഭതല വിളവെടുപ്പ് ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ നിർവ്വഹിച്ചു. ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ജനങ്ങൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുന്നതിനും ഇത്തരം കൂട് കൃഷി പദ്ധതികൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികളും മത്സ്യവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
