Zygo-Ad

കോൺഗ്രസ്സ് നേതാവ്: വി.കെ.ഭാസ്ക്കരൻ മാസ്റ്റർ അനുസ്മരണം നടത്തി


ചൊക്ലി: കോൺഗ്രസ്സ് നേതാവും സാഹിത്യകാരനുമായ വി.കെ.ഭാസ്ക്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അനുസ്മരണ യോഗം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സി.ജി.അരുൺ അദ്ധ്യക്ഷത വഹിച്ചു. 

മുൻ കെ.പി.സി.സി മെമ്പർ വി.സുരേന്ദ്രൻ മാസ്റ്റർ, ഡി.സി.സി സിക്രട്ടറിമാരായ അഡ്വ.കെ.ഷുഹൈബ്, സന്തോഷ് കണ്ണംവള്ളി, കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ശശിധരൻ മാസ്റ്റർ കെ.എം.പവിത്രൻ മാസ്റ്റർ, കെ.രമേശൻ മാസ്റ്റർ, സി.വി.രാജൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം പി.കെ.യൂസഫ് മാസ്റ്റർ, എം.ഹരീന്ദ്രൻ മാസ്റ്റർ, ഷാജി എം. ചൊക്ലി, വി.കെ.അനീഷ് ബാബു, ഒളവിലം മണ്ഡലം കോൺഗ്രസ് പ്രിസിഡണ്ട് എം.പി.പ്രമേദൻ, പി.ബാലൻ എന്നിവർ സംസാരിച്ചു. 

എം.ഉദയൻ, കണ്ണൻ ചൊക്ലി, പി.അശോകൻ മാസ്റ്റർ, ഒ.ഷാജികുമാർ, എൻ.ഭാസ്ക്കരൻ മാസ്റ്റർ, ജയതിലകൻ മാസ്റ്റർ, അക്രാൽ സുരേന്ദ്രൻ, ടി.പി.സുരേന്ദ്രൻ, ദീപ, ഉല്ലാസം, രമ്യ, ധനലക്ഷ്മി, റഫീക് നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ