Zygo-Ad

നാദാപുരം വാണിമേലിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ അക്രമം: രണ്ടു പേർ ആശുപത്രിയിൽ


നാദാപുരം: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ നാദാപുരം വാണിമേലിൽ അക്രമം. രണ്ടു പേർ ആശുപത്രിയിൽ. വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്. 

കുയ്തേരിയിൽ ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകർ സംഘടിച്ച് അക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു. 

 സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം കിടഞ്ഞോത്ത് അജേഷ് (46) ഡിവൈഎഫ്ഐ വാണിമേൽ മേഖല ട്രഷറർ മംഗലശ്ശേരി അമൽ ശേഖർ (28) എന്നിവരാണ് കൂട്ട ആക്രമണത്തിന് ഇരയായത്.

ഇന്ന് പകൽ ഒരു മണിയോടെ കുയ്തേരിയിലെ വീടുകളിൽ വോട്ടേഴ്സ് സ്ലിപ്പ് വിതരണം നടത്തുന്നതിനിടയിലാണ് കൊയിലോത്തം കണ്ടി അശാഫ് മുഹമ്മദ് അഷ്കർ, മച്ചുകുന്നത്ത് നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആക്രമിച്ചത് എന്ന് പരിക്കേറ്റവർ പറഞ്ഞു

വളരെ പുതിയ വളരെ പഴയ