പാനൂർ: പാനൂരിൽ തെറാപ്പിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. പി.ടി ജോബ് വിനാണ് വില്ലേജ് ഓഫിസിന് സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാവിലെ ഭക്ഷണവുമായെത്തിയവർ വിളിച്ചിട്ടും ഡോർ തുറക്കാതെ വന്നപ്പോൾ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് കതക് വെട്ടിപൊളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
