കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ കാണാതായ മലയാളിയും നാദാപുരം സ്വദേശിയുമായ ജി.എസ്. ശരണ്യയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നതിനിടയിലാണ് ആ ആശ്വാസ വാർത്ത വന്നിരിക്കുന്നത്. ശരണ്യയെ കണ്ടെത്തിയിരിക്കുന്നു.
എന്ന് മാത്രമല്ല, അവൾ സുരക്ഷിതയുമാണ്. വനമേഖലയിൽ നിന്നാണ് ശരണ്യയെ തിരിച്ച് കിട്ടിയിരിക്കുന്നത്. നാട്ടുകാരെയും കുടുംബത്തെയും വേദനയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങൾ.
എന്നാൽ ഏവർക്കും ഏറെ ആശ്വാസമേകുന്ന വാർത്തയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ശരണ്യയെ കണ്ടെത്തിയെന്ന വിവരം കുടുംബത്തിനും നാട്ടുകാർക്കും ഏറെ ആശ്വാസവും സന്തോഷവും നൽകുന്ന വിവരമാണ്.
പത്തു പേർ ചേർന്ന് നടത്തിയ ട്രക്കിങ്ങിൽ ശരണ്യ മലമുകളിൽ നിന്നും തിരിച്ച് വരാൻ വൈകുകയും പിന്നീട് വഴിതെറ്റുകയുമായിരുന്നു.
