പാട്യം: പാട്യം മൗവ്വഞ്ചേരിയിൽ വച്ചാണ് സംഭവം. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിന്റെ വാഹന വ്യൂഹത്തെ തടഞ്ഞ് യുവാവ് സ്ഥാനാർത്ഥിയെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തൊട്ട് പിറകിലുണ്ടായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനോജ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, പരാതി നൽകുമെന്നും ബിജെപി നേതാവ് കെ.സി വിഷ്ണു പറഞ്ഞു.
