ചൊക്ലി:പൂക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചൊക്ലിയിലെ പ്രമുഖ വ്യവസായി മഹിമ മജീദ് (മജീദ്) അന്തരിച്ചു. ചൊക്ലിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ ഇദ്ദേഹം, പ്രദേശത്തെ സാമൂഹിക-വ്യാപാര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പൂക്കോട് വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.
ചൊക്ലിയിലെ വ്യാപാരി സമൂഹത്തിനും നാട്ടുകാർക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ് മജീദിന്റെ വിയോഗം.
/
*
