Zygo-Ad

കൂത്തുപറമ്പിലെ വികസന മുരടിപ്പിന് അറുതി വരുത്തും: ഷാഫി പറമ്പിൽ എം.പി

 


പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ കാലങ്ങളായി നിലനിൽക്കുന്ന വികസന മുരടിപ്പിന് അറുതി വരുത്തുമെന്ന് ഷാഫി പറമ്പിൽ എം.പി. യു.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്കായി മുൻഗണനാക്രമത്തിൽ പദ്ധതികൾ നടപ്പിലാക്കുമെന്നും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് പ്രാദേശിക നേതൃത്വവും പ്രവർത്തകരും പങ്കെടുത്ത കൺവെൻഷനിൽ മണ്ഡലത്തിലെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. പാനൂർ കേന്ദ്രീകരിച്ച് നടന്ന കൺവെൻഷനിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ ഇടപെടലുകളുമായി യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ