ചൊക്ലി: കേരള രൂപീകരണത്തിന് ശേഷം തലശ്ശേരി നിയോജക മണ്ഡലത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്‌പീക്കറും പ്രതിനിധീകരിച്ചിട്ടും ചൊക്ലി പഞ്ചായത്തിന് യാതൊരു വികസനവും ഇല്ലാത്തതാണ് ചൊക്ലി പഞ്ചായത്തിന്റെ പിന്നോക്കവസ്ഥയ്ക്ക് കാരണമെന്ന് എൻ ഡി എ സ്ഥാനാർത്ഥി ഒ. നിധീഷ്.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പഞ്ചായത്തിൽ എത്തിക്കാതിരിക്കുവാനുള്ള കാരണം സി.പി.എം ന്റെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എയുടെ ചൊക്ലി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേനപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കതിരൂർ ബിജെപി മണ്ഡലം പ്രസിഡണ്ട് ഒ. സന്തോഷ്, മണ്ഡലം പ്രഭാരി എ.സജീവൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ പി..ശ്രീജേഷ്, എം.പിശ്രീജിത്ത്, ഷാജി സി.എം, ബിജു. കെ.പി എന്നിവർ പ്രസംഗിച്ചു.
