പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ സർവ്വം എ ഐ മയം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകളെയും ഗുണ ദോഷങ്ങളെ കുറിച്ചും ചർച്ച ചെയ്ത ക്ലാസ്സിൻ്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ നിർവ്വഹിച്ചു.
കൈറ്റ് മെൻ്റേർസായ എ പി റഷീദ് , സി ഷീജ, നസ്രീന , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നഖാശ്, റിഹാൻ , ഷാദി, എന്നിവർ നേതൃത്വം നൽകി.
