പാനൂർ: നഗരസഭയിലെ 25-ാം വാർഡിൽ ഉൾപ്പെടുന്ന കാഞ്ഞിരക്കടവിൽ പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മാർച്ച് 11 ബുധനാഴ്ച വൈകുന്നേരം 6.30-ന് കെ.പി. മോഹനൻ എം.എൽ.എ ചടങ്ങിൽ വെച്ച് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.
പ്രദേശത്തെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും നഗരസഭയുടെയും ഇടപെടലിലൂടെയാണ് മിനി മാസ്റ്റ് ലൈറ്റ് യാഥാർത്ഥ്യമായത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ പ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
