താനക്കോട്ടൂർ: പാറപ്പൊയിൽ എം എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ഏകദിന ക്യാമ്പ് മഞ്ചാടി ആവേശമായി വിവിധ സെഷനുകളിലായി നടന്ന ക്യാമ്പ് പഠനത്തോടൊപ്പം വിനോദത്തിനും ചിന്തകൾക്ക് ഉതകുന്നതായിരുന്നു.
ചെക്യാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഹഫ്സത്തകാളിയേടത്ത് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രെസ് നജ്മ എം പി അധ്യക്ഷത വഹിച്ചു
സൂമ്പ ഡാൻസ്,ക്രാഫ്റ്റ് വർക്ക്,മാജിക് ഷോ,ഐസ് ബ്രെക്കിങ്, സെൽഫ് ഡിഫെൻസ്, കളിയങ്കണം തുടങ്ങി വിവിധ സെഷനുകൾക്ക് ബി ആർ സി കോഡിനേറ്റർ സുകന്യ ടീച്ചർ ധനിലേഷ് ചിരണ്ടത്തൂർ എംകെ ഷിബിൻ യൂനുസ് മാസ്റ്റർ തുടങ്ങി പ്രമുഖർ നേതൃത്വം നൽകി.
ക്യാമ്പ് ഫയറോട്കൂടി അവസാനിച്ചു. പി ടി എ പ്രസിഡന്റ് എം അലി നൗഷാദ് മാവുള്ള, ആധ്യാപികമാരായ ഫൗസിയ ടി കെ രസില വി, രഗിന ടി പി ഫസ്ന ഇബ്റാഹീം പി പങ്കെടുത്തു.
അൽ മാഹിർ അറബിക് സ്കോർഷിപ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
അടുത്ത വർഷത്തേക്കുള്ള പ്രീ പ്രൈമറി മുതൽക്കുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടങ്ങുകയും ചെയ്തു. ക്യാമ്പിന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു.
