Zygo-Ad

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വൈദ്യർപീടികയിൽ വൻ അപകടം ഒഴിവായി

 


പാനൂർ: പാനൂരിനടുത്ത വൈദ്യർപീടികയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പാറാട് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും തകർന്നു.

അപകടസമയത്ത് കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പോസ്റ്റ് തകർന്ന് വീണതിനെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.


 

വളരെ പുതിയ വളരെ പഴയ