Zygo-Ad

പാനൂർ ടൗണിൽ ഇനി രാത്രിയും വെളിച്ചത്തിൽ; 'പ്രകാശ കിരണം' പദ്ധതിക്ക് തുടക്കമായി

 


പാനൂർ: പാനൂർ നഗരത്തെ ഇരുട്ടിൽ നിന്നും മോചിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'പ്രകാശ കിരണം' പദ്ധതിക്ക് തുടക്കമായി. പാനൂർ നഗരസഭയിലെ ഒന്നും നാൽപ്പത്തിയൊന്നും വാർഡുകൾ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ടൗൺ ഉൾപ്പെടുന്ന ഈ വാർഡുകളിലെ തെരുവുകളിൽ 150-ലധികം പുതിയ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കും.

വാർഡ് കൗൺസിലർമാരായ ഷമീന സുബൈർ, നജീർ ടി. എന്നിവർക്ക് ബൾബുകൾ കൈമാറിക്കൊണ്ട് റിയാസ് നെച്ചോളി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ മേഖലയിലെ തെരുവ് വിളക്കുകൾ കൃത്യമായി പ്രകാശിക്കാത്തത് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടായിരുന്നു. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ചടങ്ങിൽ പി.പി. ഖാലിദ്, കെ.വി. ഉസ്മാൻ, കെ.എം. യൂസുഫ്, ടി. റഹീം, ഒ.ടി. അബ്ദുള്ള, റയീസ് കെ.എം, സാലിഹ് പി. തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭയിലെ പ്രധാന വീഥികളിലെല്ലാം ഉടൻ തന്നെ പുതിയ വിളക്കുകൾ തെളിയും.



വളരെ പുതിയ വളരെ പഴയ