Zygo-Ad

പാനൂർ അഗ്നിശമന നിലയം ഉദ്ഘാടനത്തിനൊരുങ്ങുന്നു: ഫെബ്രുവരി 26-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


പാനൂർ: മേഖലയിലെ ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പാനൂർ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം സജ്ജമായി. ഫെബ്രുവരി 26-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിലയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

വടകര എം.പി. ഷാഫി പറമ്പിൽ, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പാനൂരിന് പുറമെ സമീപ പഞ്ചായത്തുകളായ ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ എന്നിവിടങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ രാഷ്ട്രീയ-സാമൂഹ്യ-വ്യാപാരി സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

സംഘാടകസമിതി രൂപീകരിച്ചു

ഉദ്ഘാടന പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. പാനൂർ അഗ്നിരക്ഷാ നിലയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ ഷമീന, സ്റ്റേഷൻ ഓഫീസർമാരായ ശ്രീജിത്ത് എൻ.കെ, ഷാനിത്ത് എന്നിവരും വിവിധ സാംസ്കാരിക പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സണെ ചെയർമാനായും ജില്ലാ ഫയർ ഓഫീസറെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.



വളരെ പുതിയ വളരെ പഴയ