Zygo-Ad

പാനൂരിലേ മുസ്ലിം ലീഗ് നേതാവ് എൻ.എ. കരീം അന്തരിച്ചു; അന്ത്യം പള്ളിയിൽ നിസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ

 


പാനൂർ: മുസ്ലിം ലീഗ് നേതാവും പാനൂർ നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന എൻ.എ. കരീം (കരിയാട്) അന്തരിച്ചു. വെള്ളിായാഴ്ച പള്ളിയിൽ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വടകര പാർക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുതുശ്ശേരി പള്ളി മഹല്ല് ജമാഅത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. മലബാർ സി.എച്ച് സെന്റർ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജനകീയനായ കൗൺസിലർ

കഴിഞ്ഞ പാനൂർ നഗരസഭ ഭരണസമിതിയിൽ കരിയാട് താവുമ്പ്രം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന എൻ.എ. കരീം, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായിരുന്ന അദ്ദേഹം പാനൂരിലെ 'ജനകീയ കൗൺസിലർ' എന്ന നിലയിൽ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പാനൂരിലെ സാമൂഹിക-രാഷ്ട്രീയ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ