Zygo-Ad

ചെരുപ്പ് മുറിച്ചതിന് അയൽവാസിക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകി വീട്ടുടമ


മയ്യിൽ: വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി മുറ്റത്തിരുന്ന ചെരിപ്പ് കത്തി കൊണ്ട് മുറിച്ച് നാശനഷ്ടം വരുത്തിയെന്ന പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. ചെറുപഴശ്ശി കഡൂർ സ്വദേശിയുടെ പരാതിയിലാണ് അയൽവാസിക്കെതിരെ പോലീസ് നടപടിയെടുത്തത്.

ഇക്കഴിഞ്ഞ ഒക്ടോബർ 24-ന് പുലർച്ചെയായിരുന്നു കേസിനാസ്‌പദമായ സംഭവം. പരാതിക്കാരന്റെ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറിയ പ്രതി മുറ്റത്തുണ്ടായിരുന്ന ചെരിപ്പ് കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഏകദേശം 800 രൂപയുടെ നാശനഷ്ട‌ം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ