പാനൂർ: കിഴക്കെ ചമ്പാട് ശ്രീ നെല്ലിയുള്ളതിൽ മൂപ്പന്റവിട ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ ഗുരുതി മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഞായറാഴ്ച രാവിലെ നടന്ന പൊങ്കാല സമർപ്പണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
കണിയളീന്റവിട ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലപ്പൊലി ഘോഷയാത്രയോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായത്. മുത്തുക്കുടകൾ, വാദ്യഘോഷങ്ങൾ, ഗോപികാ നൃത്തം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഞായറാഴ്ച പുലർച്ചെ നടതുറക്കലിന് ശേഷം മഹാഗണപതി ഹോമവും തുടർന്ന് പൊങ്കാല സമർപ്പണവും നടന്നു.
തിങ്കളാഴ്ചത്തെ ചടങ്ങുകൾ:
* രാവിലെ 6.00: നടതുറക്കൽ.
* രാവിലെ 9.30: തെക്കിരിക്കൽ ചടങ്ങുകൾ.
* ഉച്ചയ്ക്ക്: ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട്.
* വൈകുന്നേരം 6.30: ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഗുരുതി നടക്കും.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്
