Zygo-Ad

ചൊക്ലിയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പോസ്റ്റ് കാറിന് മുകളിലേക്ക് വീണു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

 


ചൊക്ലി: ചൊക്ലി സി.എം.സി ഹോസ്പിറ്റലിന് മുൻവശം സുരഭി ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണെങ്കിലും വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വയനാട്ടിൽ നിന്നും മലബാർ ക്യാൻസർ സെന്ററിലേക്ക് (MCC) ചികിത്സയ്ക്കായി പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയുണ്ടായ യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വൈദ്യുത ലൈൻ പൊട്ടിവീഴാതിരുന്നതിനാൽ വലിയൊരു അപകടസാധ്യത ഇല്ലാതായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി തൂൺ മാറ്റുന്നതിനായുള്ള നടപടികൾ ആരംഭിച്ചു.

 

വളരെ പുതിയ വളരെ പഴയ