Zygo-Ad

ജനവിരുദ്ധ ഭരണകൂടത്തിനും മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ബദൽ രാഷ്ട്രീയം ഉയരണം: എസ്.പി. അമീർ അലി

 


​പാനൂർ: എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രവർത്തക കൺവെൻഷൻ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.പി. അമീർ അലി ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രാഷ്ട്രീയ ചലനങ്ങൾ നിശ്ചയിക്കുന്ന നിർണ്ണായക ശക്തിയായി പാർട്ടി മാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

​"കേരളം ഭരിക്കുന്ന സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട പ്രതിപക്ഷം കുറ്റകരമായ മൗനം പാലിക്കുന്നു. ഈ രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. ഇതിനെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി എസ്.ഡി.പി.ഐ മാറും," 

വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ളവർ സമൂഹത്തിൽ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഭയപ്പെടുകയാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർ.എസ്.എസ് - സംഘപരിവാർ ശക്തികൾക്ക് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണ്. സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്ന സംഭവങ്ങളിൽ പോലും കൃത്യമായ അന്വേഷണം നടക്കാത്തത് ഇതിന്റെ തെളിവാണ്," എന്ന് അദ്ദേഹം പറഞ്ഞു.

​ഭരണകൂടത്തിന്റെ പരാജയങ്ങൾക്കും പ്രതിപക്ഷത്തിന്റെ കുറ്റകരമായ മൗനത്തിനുമെതിരെ ജനകീയ ബദൽ കെട്ടിപ്പടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പോരാട്ടത്തിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ എസ്.ഡി.പി.ഐ നിർണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് റിജാസ് തവരയിലിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ എസ്ഡിപിഐ  കണ്ണൂർ  ജില്ലാ ട്രഷറർ കെ ഇബ്രാഹിം കൂത്തുപറമ്പ്,ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂർ,മണ്ഡലം വൈ: പ്രസിഡൻ്റ് സമീർ പുല്ലൂക്കര . സെക്രട്ടറിമാരായ കെ വി റഫീഖ് കൂത്തുപറമ്പ് പി പി സഹീർ പുറക്കളം ട്രഷറർ സിയാദ് കോട്ടയം പൊയിൽ,,വിമൻ ഇന്ത്യ മൂവ്മെൻ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം നഫീസത്തുൽ മിസിരിയ,ഫാത്തിമ ഷെറിൻ എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ