Zygo-Ad

രാമവിലാസം എച്ച് എസ് എസ് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ റിട്ട. മേജർ ജനറൽ സുരേഷ് മേനോൻ സല്യൂട്ട് സ്വീകരിച്ചു


ചൊക്ലി: രാമവിലാസം ഹയർ സെക്കൻ്റ്റി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ റിട്ടയേർഡ് മേജർ ജനറൽ സുരേഷ് മേനോൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് പതാക ഉയർത്തി. ചടങ്ങിൽ പ്രശാന്തൻ തച്ചറത്ത് അധ്യക്ഷത വഹിച്ചു. 

ഹെഡ്മിസ്ട്രസ് എൻ സ്മിത സ്വാഗത ഭാഷണം നടത്തി. വിശിഷ്ടാതിഥി സുരേഷ് മേനോൻ മുഖ്യ പ്രഭാഷണം നടത്തി. മാനേജർ പ്രസീത്കുമാർ കെ വിശിഷ്ടാതിഥികളെ മെമൻ്റോ നൽകി പൊന്നാടയണിയിച്ച് സ്വീകരിച്ചു. 

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉദയകുമാർ കെ, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി രചീഷ് എ, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ്കുമാർ, സ്കൗട്ട് മാസ്റ്റർ അനിൽകുമാർ കെ, ജെ ആർ സി ക്യാപ്റ്റൻ ശ്രീഹരി ടി, എൻ എസ് എസ് കോഡിനേറ്റർ ഷനോജ് എന്നിവർ സംസാരിച്ചു. എൻ സി സി ഓഫീസർ രാവിദ് ടി പി നന്ദി പ്രകാശിപ്പിച്ചു. 

എൻ സി സി ,എൻ എസ് എസ്, സ്കൗട്ട് & ഗൈഡ്, ജെ ആർ സി യൂണിറ്റുകൾ നടത്തിയ റിപ്പബ്ലിക് ദിന പരേഡിൽ റിട്ട. മേജർ ജനറൽ സുരേഷ് മേനോൻ സല്യൂട്ട് സ്വീകരിച്ചു.

വളരെ പുതിയ വളരെ പഴയ