മയ്യിൽ: നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരമാണ് മോഷ്ടാക്കൾ തകർത്തത്.
കഴിഞ്ഞ വർഷത്തെ മഹോത്സവത്തിന് ശേഷം ഈ വർഷം ഭണ്ഡാരം തുറക്കാനായി ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഒരു വർഷത്തെ കാണിക്കപ്പണം ഭണ്ഡാരത്തിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി.
