ചൊക്ലി : പ്രമുഖ വാഹന വിതരണ കംബനിയായ കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ അഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി എം എസ് കോളേജുമായി സഹകാരണത്തോടെ നടത്തുന്ന സുരക്ഷിത് മാർഗ് ക്യാമ്പെയ്ൻ ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.
പാനൂർ കണ്ട്രോൾ റൂം എസ് ഐ ശ്രീ സുനിൽ കുമാർ കെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസിൽ ശ്രീ ടി പി രവിദ്, സർജന്റ് മേജർ അമുത ലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .
ബോധവല്ത്കരണ ക്ലാസ്സിലൂടെ ലഭിച്ച അറിവ് മുഴുവൻ കുട്ടികളും അവരവരുടെ പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കണമെന്നും മറ്റു കുട്ടികൾക് പറഞ്ഞു കൊടുക്കണമെന്നും ഉദ്ഘാടന ഭാഷണതിൽ പോലീസ് കണ്ട്രോൾ റൂം സബ്ബ് ഇൻസ്‌പെക്റ്റർ സുനിൽ കുമാർ കെ അഭിപ്രായപെട്ടു.
കഴിഞ്ഞ സബ്ബ് ജില്ലാ കലോത്സവത്തിൽ മികച്ച ട്രാഫിക് നിയന്ത്രണഡ്യൂട്ടി നിർവ്വഹിച്ചത്തിന് രാമവിലാസത്തിലെ എൻ സി സി കേഡറ്റു കൾക്ക് ചൊക്ലി പോലീസിന്റെ സ്നേഹോപകാരവും പ്രശംസയും നേടിയെടുക്കാൻ കഴിഞ്ഞു .
