Zygo-Ad

വളയത്ത് വണ്ടിയുടെ ഇന്ധന ടാങ്കില്‍ 1 കിലോയോളം ഉപ്പ്; കണ്ടത് പുലര്‍ച്ചെ മത്സ്യം എടുക്കാൻ പോകുന്ന വഴി, പരാതി നല്‍കി


വളയം: മത്സ്യ ഗുഡ്‌സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യ വിരുദ്ധര്‍ ഉപ്പ് വിതറി. നാദാപുരത്ത് വളയം ചുഴലിയിലാണ് സംഭവം.

പാറയുള്ള പറമ്പത്ത് റോഷന്റെ ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കിലാണ് ഉപ്പ് നിറച്ചത്. പുലര്‍ച്ചെ മത്സ്യം എടുക്കാനായി ചോമ്പാല ഹാര്‍ബറിലേക്ക് പുറപ്പെട്ടപ്പോഴാണ് ഈ ഹീന കൃത്യം ശ്രദ്ധയില്‍പ്പെട്ടത്. 

പെട്രോള്‍ നിറയ്ക്കാനായി പമ്പില്‍ കയറിയപ്പോള്‍ ടാങ്കില്‍ ഉപ്പിന്റെ അംശം കണ്ടെത്തി. ഉടനെ വര്‍ക്ഷോപ്പില്‍ എത്തിച്ച്‌ ഇന്ധന ടാങ്ക് പരിശോധിച്ചപ്പോള്‍ ഉപ്പ് നിറച്ചതായി കണ്ടെത്തുകയായിരുന്നു.

ഒരു കിലോയോളം ഉപ്പ് ടാങ്കില്‍ നിന്നും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് സമീപത്തെ ഷെല്‍ട്ടറില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അപ്പോഴാകാം സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച്‌ റോഷന്‍ വളയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ