Zygo-Ad

പാനൂർ മേഖലയിൽ പോളിങ് സമാധാനപരം; ചില ബൂത്തുകളിൽ ഇ.വി.എം തകരാർ മൂലം പോളിങ് വൈകി

 


പാനൂർ:പാനൂർ നഗരസഭയിലും കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, പന്ന്യന്നൂർ, മൊകേരി, ചൊക്ലി പഞ്ചായത്തുകളിലും പോളിങ് പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ, ചില ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) തകരാറിലായതിനെ തുടർന്ന് പോളിങ് ആരംഭിക്കാൻ വൈകി.

പാനൂർ നഗരസഭയിലെ പതിനെട്ടാം വാർഡായ പെരിങ്ങത്തൂർ, പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് ചമ്പാട് ചോതാവൂർ ഈസ്റ്റ് എൽ.പി. സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത്, കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ഏഴാം വാർഡ് കൊളവല്ലൂർ വെസ്റ്റ് എൽ.പി. സ്കൂളിലെ ഒന്നാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് ഇ.വി.എം. തകരാർ കാരണം പോളിങ് ആരംഭിക്കാൻ വൈകിയത്.

ബി.ജെ.പി. കഴിഞ്ഞ തവണ വിജയിച്ച പാനൂർ നഗരസഭയിലെ ആറാം വാർഡ് ഈസ്റ്റ് എലാങ്കോട് എൽ.പി. സ്കൂൾ ബൂത്തിൽ യു.ഡി.എഫിന് പോളിങ് ഏജന്റ് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായി.


പാനൂർ നഗരസഭയിൽ ഇത്തവണ ശക്തമായ മത്സരമാണ് നടന്നത്. പത്തുവർഷത്തെ വികസന മുരടിപ്പിൽ മനംമടുത്ത ജനങ്ങൾ ഇത്തവണ എൽ.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നും, ഏകപക്ഷീയ വിജയത്തിനപ്പുറം 26 സീറ്റുകൾ നേടുമെന്നും യു.ഡി.എഫ്. അവകാശപ്പെടുന്നുണ്ട്.

എൽ.ഡി.എഫ്. നേതാക്കളുടെ പ്രതികരണം ഇങ്ങനെ:

 * പന്ന്യന്നൂരിൽ: പരിപൂർണ വിജയം നിലനിർത്തും.

 * ചൊക്ലിയിൽ: ആകെ യു.ഡി.എഫിനുണ്ടായിരുന്ന ഒരു വാർഡ് പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിക്കും.

 * മൊകേരിയിൽ: ഒരു ബി.ജെ.പി., ഒരു യു.ഡി.എഫ്. സീറ്റുകൾ പിടിച്ചെടുക്കാൻ സാധിക്കും.

 * കുന്നോത്തുപറമ്പിൽ: നില മെച്ചപ്പെടുത്തി തുടർഭരണം സാധ്യമാക്കും.



വളരെ പുതിയ വളരെ പഴയ