പാനൂർ: കുയിമ്പിലെ പള്ളിയറ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നതായി പരാതി. മറ്റൊരു ഭണ്ഡാരം തകർക്കാനുള്ള ശ്രമവും നടന്നെങ്കിലും പരാജയപ്പെട്ടു.
സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
