ചൊക്ളി : ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ആതിഥേയരായ രാമവിലാസം എച്ച്എസ്എസ് ഓവറോൾ കിരീടം നേടി. Usഎൽപി വിഭാഗം ജനറൽ മത്സരത്തിൽ കരിയാട് നമ്പ്യാർസ് യുപി, ചമ്പാട് എൽപി, അണിയാറം സൗത്ത് എൽപി, പുല്ലൂക്കര നോർത്ത് എൽപി, കൊള്ളുമ്മൽ ജെബിഎസ്, ബാവാന്റപറമ്പ് എൽപി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മാരാങ്കണ്ടി എൽപി, മാരാങ്കണ്ടി ഇഎം യുപി, ഒളവിലം നോർത്ത്, ചമ്പാട് വെസ്റ്റ് യുപി, പെരിങ്ങളം നോർത്ത് എൽപി, പൂക്കോം എംഎൽപി, പെരിങ്ങാടി അൽഫലാഹ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.യുപി വിഭാഗത്തിൽ രാമവിലാസം, പുളിയനമ്പ്രം എംയുപി, ചമ്പാട് വെസ്റ്റ് യുപി, കാടാങ്കുനി യുപി, മേനപ്രം ഈസ്റ്റ് യുപി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
കരിയാട് നമ്പ്യാർസ് യുപി, വിഷ്ണുവിലാസം യുപി, ചൊക്ലി യുപി എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.ഹൈസ്കൂൾ വിഭാഗത്തിൽ രാമവിലാസം സ്കൂളും പെരിങ്ങത്തൂർ എൻഎഎം സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. കരിയാട് നമ്പ്യാർസ് സ്കൂളിനാണ് രണ്ടാം സ്ഥാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ രാമവിലാസം സ്കൂൾ ഒന്നും പെരിങ്ങത്തൂർ എൻഎഎം സ്കൂൾ രണ്ടും സ്ഥാനം നേടി.സംസ്കൃതോത്സവം യുപി വിഭാഗം: ഒളവിലം യുപി, കിടഞ്ഞി യുപി, ചമ്പാട് വെസ്റ്റ് യുപി (യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി)
ഹൈസ്കൂൾ വിഭാഗം: ചമ്പാട് ചോതാവൂർ ഹൈസ്കൂൾ, ചൊക്ളി രാമവിലാസം, എൻഎഎംഎം പെരിങ്ങത്തൂർ (യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി).അറബിക് കലോത്സവത്തിൽ ചൊക്ളി വിപി എൽപിയും ചമ്പാട് എൽപിയും ഒന്നാം സ്ഥാനം പങ്കിട്ടു. പൂക്കോം മുസ്‌ലിം എൽപിയും പെരിങ്ങളം എൽപിയും രണ്ടാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ ചമ്പാട് വെസ്റ്റ് യുപിയും പുളിയനമ്പ്രം എംയുപിയും ഒന്നാം സ്ഥാനം പങ്കിട്ടു. ചൊക്ളി യുപിയും മേനപ്രം ഈസ്റ്റ് യുപിയും രണ്ടാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ചമ്പാട് ചോതാവൂർ സ്കൂൾ ഒന്നും പെരിങ്ങത്തൂർ എൻഎഎം സ്കൂൾ രണ്ടും സ്ഥാനം നേടി.സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എം. റീത്ത അധ്യക്ഷത വഹിച്ചു. പാനൂർ നഗരസഭാ ചെയർമാൻ കെ.പി. ഹാഷിം, ചൊക്ളി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, എഇഒ കെ.എ. ബാബുരാജ്, പ്രഥമാധ്യാപിക എൻ. സ്മിത, നവാസ് പരത്തിന്റവിട, ടി.വി. ധന്യ, കെ. അബ്ദുൾ നാസർ, കെ. ഹാജിറ, കെ.എം. ഉദയകുമാർ, ടി.പി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
