Zygo-Ad

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുകളിൽ പണിത കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ നാളെ ഉദ്ഘാടനം


 പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ പണിത കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാൾ നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2.30ന് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനം സ്പീക്കറും പാനൂർ എം.എൽ.എയുമായ അഡ്വ. എ. എൻ. ഷംസീർ നിർവഹിക്കും.

ഹാൾ പണിതത് 1 കോടി 90 ലക്ഷം രൂപ ചെലവിലാണ്. ഇതിൽ എം.എൽ.എ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 1 കോടി 15 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് പദ്ധതിവിഹിതത്തിൽ നിന്ന് 75 ലക്ഷം രൂപയും വിനിയോഗിച്ചു.

300 പേര്ക്ക് ഇരിക്കാവുന്ന വിശാലമായ എ.സി സൗകര്യമുള്ള ഹാളാണ് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തിനെത്തുന്ന സ്പീക്കറെ താഴെ ചമ്പാട് ഭാഗത്ത് നിന്നും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. കെ. ഷെമി റിപ്പോർട്ട് അവതരിപ്പിക്കും.

ഉദ്ഘാടന തയ്യാറെടുപ്പിനായി ചേർന്ന സംഘാടക സമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ടി. റംല അധ്യക്ഷയായി. കെ. കെ. പവിത്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ, ബി.ഡി.ഒ ടി.ഡി. തോമസ്, രമേശൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എ. ശൈലജ ചടങ്ങിന്റെ വിശദാംശങ്ങൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ