പാനൂർ: കരിയാട് പ്രദേശത്ത് സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിൽ നിന്നൊഴുകുന്ന മലിനജലം തൊട്ടടുത്ത പറമ്പുകളിൽ ജീവിക്കുന്നവരുടെ കുടിവെള്ളം മുട്ടിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. മാസങ്ങളായി ഇവർ എം.എൽ എ ഉൾപ്പെടെ ഉള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകി വരുന്നു.ഇതിനടുത്ത് തന്നെയാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യപ്പെടേണ്ട അംഗൻവാടി.
ഈ അംഗൻവാടിയിലേക്കുള്ള വഴിയിലാണ് എം.എൽ.എ വരുമ്പോൾ പ്രതിഷേധക്കാരായ നാട്ടുകാർ ഉണ്ടായിരുന്നത
എം.എൽ.എ വന്ന് വാഹനത്തിൽ നിന്നിറങ്ങി സമരക്കാരുടെ ഇടയിലേക്ക് നടന്ന് കയറിയതോടെ എം.എൽ എ യെ വ്യക്തിപരമായി പരിചയമുള്ളവരുൾപ്പെടുന്ന നാട്ടുകാർ ആദ്യം അമ്പരന്നു.എം.എൽ.എ പ്രകോപനം തുടർന്നതോടെയാണ് നാട്ടുകാരും ഉന്താനും തള്ളാനും തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു..കൂടെ ആരുമില്ലാതെയാണ് എം.എൽ.എ സ്ഥലത്തെത്തിയത്.
പ്രതിഷേധത്തിന് മുൻപിൽ ഒന്ന് നിന്ന് സംസാരിച്ചതിന് ശേഷമാണ് എം.എൽ.എ ഉദ്ഘാടനത്തിന് പോയതെങ്കിൽ സംഘർഷം ഒഴിവാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അതേ സമയം എം.എൽ.എക്ക് അനുകൂലമായും എതിർത്തും സോഷ്യൽ മീഡിയ ചലിക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ബംഗാൾ ആവർത്തിക്കുന്നുവെന്നാണ് യു.ഡി.എഫ് പേജുകളിലെയും ഗ്രൂപ്പുകളിലേയും ഹൈലൈറ്റ്. എന്നാൽ എം.എൽ.എക്ക് ആക്രമിക്കപ്പെട്ട ജനപ്രതിനിധിയെന്ന ചിത്രങ്ങൾ ഇടത് ഗ്രൂപ്പുകളിലും സജീവം.
അതേ സമയം ഇന്ന് വൈകുന്നേരം 5.30 തിന് പാനൂരിൽ എൽ.ഡി.എഫ് പ്രതിഷേധയോഗവും സംഘടിപ്പിച്ചിട്ടുണ്ട്