കടവത്തൂർ : തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നേരിൽ കാണാൻ അതിരാവിലെ തന്നെ പ്രഭാത നടത്തവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. പാനൂർ മേഖലയിലാണ് ഇത്തരം പ്രഭാത നടത്തം സംഘടിപ്പിച്ചത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രഭാത നടത്തത്തിൽ നൂറു കണക്കിനാളുകൾ പങ്കാളികളായി. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു യൂത്ത് കോൺഗ്രസ് അഖിലേന്ത്യ
ജനറൽ സെക്രട്ടറി വി കെ ഷിബിന, എംഎസ്എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ്, സി.പുരുഷമാസ്റ്റർ, കെ പി ശ്രീവൽസൻമാസ്റ്റർ എന്നിവർ സ്ഥാനാർഥികളോടൊപ്പം ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സി കെ മുഹമ്മദ് അലി,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി അശോകൻ കണ്യാട്ട് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികളായ സിന്ധു പി,സനിഷ പുല്ലാപ്പള്ളി, അഷ്റഫ് താഴെ പാറമ്മൽ, കെ പി റംല,ഷജിന പി പി, കൃഷ്ണൻ കെ തുടങ്ങിയ സ്ഥാനാർത്ഥികളാണ് പ്രഭാത നടത്തവുമായി അതിരാവിലെ തന്നെ റോഡിൽ ഇറങ്ങിയത്.
