Zygo-Ad

പെരിങ്ങത്തൂരിൽ +1 വിദ്യാർത്ഥിക്ക് ക്രൂര മർദനം; കണ്ണിനും കൺപോളക്കും ഗുരുതര പരിക്ക്

 


പെരിങ്ങത്തൂർ: NAM +1 വിദ്യാർത്ഥിയായ കാട്ടുപുനത്തിൽ ഷംസുദ്ധീന്റെ മകൻ അമൻ സിയാൻ (16) ക്രൂര മർദനമേറ്റ് ഗുരുതര പരിക്കുകളോടെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. കലോൽസവ റിഹേഴ്സലിനിടെയാണ് സംഭവം.

റിഹേഴ്സലിനിടെ +2 വിദ്യാർത്ഥിയായ ഹാദി അമനെ പരിശീലനത്തിനുപയോഗിച്ചിരുന്ന സ്റ്റീൽ പ്ലൈറ്റ് കൊണ്ടാണ് അമൻ സിയാന്റെ കണ്ണിന് നേരെ ആക്രമിച്ചത്. 

അടിയുടെ ആഘാതത്തിൽ അമൻ ധരിച്ചിരുന്ന കണ്ണട തകർന്നതോടെ കണ്ണിനും കൺപോളകൾക്കും ഗുരുതര പരിക്ക് സംഭവിച്ചു. നിലവിൽ അമൻ സിയാന്റെ കണ്ണിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയാണ്.

സംഭവം കണ്ട വിദ്യാർത്ഥികളുടെ മൊഴി പ്രകാരം, ആക്രമണത്തിന് ശേഷം ഹാദി “എന്നോട് ഉപദേശവുമായി വന്നാൽ എല്ലാവരെയും ഇങ്ങനെ തന്നെ ആക്രമിക്കും” എന്ന ഭീഷണിയും മുഴക്കിയെന്നാണ് ആരോപണം.

“യാതൊരു പ്രകോപനവുമില്ലാതെ സംഭവിച്ച ആക്രമണത്തിൽ മകൻ മാനസികമായും ശാരീരികമായും വേദനയിലാണ്. ആരോഗ്യ വീണ്ടെടുപ്പിന് ശേഷം നീതി ലഭിക്കണം” എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ഇത്തരത്തിലുള്ള ആക്രമണ സ്വഭാവമുള്ള വിദ്യാർത്ഥിയോടൊപ്പം പഠനം തുടരേണ്ടി വരുമെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കു വെച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടിയ്ക്കായി നിയമോപദേശം തേടിയിട്ടുണ്ടെന്നും, സ്കൂൾ അധികൃതർ ആവശ്യമായ ഇടപെടൽ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ