കണ്ണംവെള്ളി: കണ്ണംവെള്ളി നൂറുദ്ദീൻ സാഹിബ് പഠന കേന്ദ്രത്തിന്റെ ബോർഡും പതാകയും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം സംഘടിപ്പിച്ചു. കെ പി സി സി അംഗം ബി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പാനൂർ കണ്ണംവെള്ളിയിൽ നൂറുദ്ദീൻ സാഹിബ് പഠന കേന്ദ്രത്തിന്റെ നെയിംബോർഡ് എടുത്തു കൊണ്ടു പോവുകയും കോൺഗ്രസ് പതാക നശിപ്പിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണംവെള്ളിയിൽ ഉപവാസം സംഘടിപ്പിച്ചു.
ഗാന്ധിജിയുടെ നിർദ്ദേശവും സമര പാരമ്പര്യവുമായ ഏറ്റവും വലിയ സമര മാർഗ്ഗമെന്ന നിലയിൽ ജനശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് ഉപവാസ സമരം സംഘടിപ്പിച്ചത് എന്ന് സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു. പി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി, കണ്ടോത്ത് ഗോപി, തേജസ് മുകുന്ദ്, സി.രാജൻ കല്ലുമ്മൽ, ഷിജു കുമാർ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ബൂത്ത് പ്രസിഡന്റ് കെ.പി പ്രമീഷ് സ്വാഗതം പറഞ്ഞു. സിപിഎമ്മുകാരാണ് കൊടികൾ നശിപ്പിക്കുകയും ബോർഡുകൾ എടുത്തുകൊണ്ടു പോവുകയും ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.