Zygo-Ad

പാനൂർ നഗരസഭ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി


പാനൂർ: ഡി ലിമിറ്റേഷൻ കമ്മിറ്റി അംഗീകരിച്ച വാർഡ് വിഭജനത്തിലുൾപ്പെടെ ക്രമക്കേടു നടത്തി തങ്ങൾക്കനുകൂലമായ രീതിയിലാക്കിയ പാനൂർ നഗരസഭയിലെ യുഡിഎഫിൻ്റെ വോട്ടു ക്കൊള്ളക്കെതിരെ എൽഡിഎഫ് പാനൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലെക്ക് മാർച്ച് നടത്തി.

 സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ ബാലൻ അധ്യക്ഷനായി.ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, പി.കെ രാജൻ, കെ.പി യൂസഫ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ