നരിക്കാട്ടേരിയിൽ കഴിഞ്ഞ ദിവസം രാത്രി നരിക്കാട്ടേരി എംഎൽപി സ്കൂൾ അധ്യാപകൻ ഉവൈസ് മാസ്റ്റർക്ക് നേരെ നടന്ന വധശ്രമത്തിൽ സമഗ്രാന്വേഷണം നടത്തി പ്രതികളെ കണ്ടത്തെണമെന്ന് എസ്ഡിപിഐ നരിക്കാട്ടേരി ബ്രാഞ്ച് കമ്മറ്റിആവശ്യപ്പെട്ടു.
സമാധാന നിലനിൽക്കുന്ന പ്രദേശത്ത് വീട് കയറിയിട്ട് ആണ് അദ്ധ്യാപകന് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്
നാടിൻറെ സമാധാനം തകർക്കുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് മൊട്ടേമ്മൽ സെക്രട്ടറി റിയാസ് കെ സംസാരിച്ചു.