Zygo-Ad

നാല് വയസ്സുകാരി ആദ്രിയ സരിലേഷിന് കേരള ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റെക്കോർഡും


 പാനൂർ: മരുതോളിൽ പാറായി സരിലേഷിന്റെയും അക്ഷയയുടെയും മകളായ നാല് വയസ്സും അഞ്ചുമാസവും പ്രായമുള്ള ആദ്രിയ സരിലേഷ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. കേരള ബുക്ക് ഓഫ് റെക്കോർഡിലും കലാംസ് വേൾഡ് റെക്കോർഡിലും ഇടം നേടി ആദ്രിയ റെക്കോർഡിന് അർഹയായി.

 ഗുരുദേവ സ്മാരകം എൽപി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയായ ആദ്രിയ വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കഴിവുകൾ തെളിയിച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ