Zygo-Ad

മേക്കുന്ന് കൊളായിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി, വീട്ടുകാർ വീടുപൂട്ടി പുറത്തേക്കോടി ; പാനൂർ ഫയർഫോഴ്സിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം

 


പെരിങ്ങത്തൂർ :മേക്കുന്ന് കൊളായിയിൽ വേലാണ്ടിയിൽ ക്വാർട്ടേഴ്സിൽ വൈകീട്ട് 6 മണിയോടെയാണ്  സംഭവം. മുഹമ്മദ് സാലി, ഗർഭിണിയായ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ശക്തമായ രീതിയിൽ ഗ്യാസ് ലീക്കായതോടെ ഇവർ വീടുപൂട്ടി പുറത്തേക്കിറങ്ങി നിലവിളിച്ച്  ഓടുകയായിരുന്നു. ഇതിനിടെ നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ കെ.ദിവു കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് ഗ്യാസ് സിലിണ്ടർ പുറത്തെത്തിച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. ഫയർ ഓഫീസർമാരായ വി.എൻ സുരേഷ്, കെ.ബിജു, എംസി പ്രലേഷ്, എം.സിമിത്ത്, പി.രാഹുൽ, സി.ജി മിഥുൻ, പ്രഭുകരിപ്പായി എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൃത്യ സമയത്ത് എത്താനായതിനാലാണ് വൻ അപകടമൊഴിവായതെന്നും, ശക്തമായ ഗ്യാസ് ചോർച്ചയുണ്ടായിരുന്നതായും അസി. സ്റ്റേഷൻ ഓഫീസർ ദിവു കുമാർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ